മുംബൈ-ആരെ മെട്രോയ്ക്ക് വേണ്ടി മരങ്ങള്‍ വെട്ടിമുറിക്കുന്നത് റദ്ദാക്കിയിരിക്കുകയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ആരെ കാര്‍ഡ് ഷെഡിന് വേണ്ടിയുള്ള പണികള്‍ നിര്‍ത്തിവെക്കാനും സര്‍ക്കാര്‍ ഉത്തരവിട്ടു. അടുത്തൊരു നോട്ടീസ് കിട്ടുന്നത് വരെ ഒരു മരം പോലും വെട്ടിപ്പോകരുതെന്നാണ് നിര്‍ദേശം. ബിജെപിക്കുള്ള മുന്നറിയിപ്പ് കൂടിയാണിത്. നേരത്തെ സര്‍ക്കാരുണ്ടാക്കുന്നതില്‍ നിന്ന് ശിവസേനയെ തടയാന്‍ ശ്രമിച്ചത് കോര്‍പ്പറേറ്റുകളായിരുന്നു. മെട്രോ സ്‌റ്റേഷനിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ശിവസേന തടയുമെന്ന സൂചനകളും ഉണ്ടായിരുന്നു. ബിജെപി ഇതിനെ പിന്തുണയ്ക്കുന്ന സമീപനമാണ് സ്വീകരിച്ചത്. മെട്രോക്ക് വേണ്ട പണികള്‍ തടഞ്ഞിട്ടില്ലെന്നും, ആരെയിലെ മരം മുറിക്കുന്നത് മാത്രമാണ് തടഞ്ഞതെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. സുപ്രീം കോടതി ആരെ കോളനിയിലെ മരം മുറിക്കുന്നത് നേരത്തെ സ്‌റ്റേ ചെയ്തിരുന്നു. ഇത് നടപ്പാക്കാന്‍ തന്നെയാണ് ഉദ്ധവും തീരുമാനിച്ചിരിക്കുന്നത്.