റിയാദ്- വിദഗ്ധ ചികിത്സക്കായി നാട്ടില്‍ പോകാനിരിക്കെ പാലക്കാട് സ്വദേശി
നിര്യാതനായി. പാലക്കാട് ഷൊര്‍ണൂര്‍ മങ്ങാട്ട് ജയറാ (42) ആണ് ബത്ഹയില്‍ നിര്യാതനായത്.
മൂന്നു മാസം മുമ്പാണ് അക്കൗണ്ടന്റായി റിയാദിലെത്തിയത്. ആരോഗ്യ സ്ഥിതി മോശമായതിനാല്‍ ജോലി തുടരാനായില്ല. 80 ദിവസത്തോളം ശുമൈസി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചികിത്സക്ക് മൂന്നു ലക്ഷത്തി അറുപതിനായിരം റിയാല്‍ ചെലവായെങ്കിലും ബില്ല് ഒഴിവാക്കിക്കൊടുക്കുകയായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ 12.50 ന് സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ പോകാന്‍ ടിക്കറ്റെടുത്തതായിരുന്നു. പക്ഷേ വൈകുന്നേരത്തോടെ മരിച്ചു.റഫീഖ് ഉമ്മന്ചിറയും സുഹൃത്തുക്കളുമാണ് അദ്ദേഹത്തെ പരിചരിച്ചിരുന്നത്.
നേരത്തെ ഒമാനിലാണ് ജോലി ചെയ്തിരുന്നത്. പിന്നീട് നാട്ടില്‍ പോയി പുതിയ വിസയില്‍ റിയാദിലെത്തിയതായിരുന്നു. ഭാര്യ പ്രിയ ഒമാനില്‍ നഴ്സായി ജോലി ചെയ്യുന്നു. ഒരു മകളുണ്ട്. ശുമൈസി മോര്‍ച്ചറിയിലുള്ള മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങളുമായി ഇന്ത്യന്‍ ഓവര്‍സീസ് ഫോറം പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.