Sorry, you need to enable JavaScript to visit this website.

സമ്പദ്‌വ്യവസ്ഥയുടെ കാര്യം കഷ്ടമാണ്, അതിലെറെ ഭയപ്പെടുത്തുന്നത് സാമൂഹികാവസ്ഥ- മന്‍മോഹന്‍ സിങ്

ന്യൂദല്‍ഹി- രാജ്യത്തിന്റെ ജിഡിപി വളര്‍ച്ചാ നിരക്ക് കൂപ്പുകുത്തിയത് ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്ന മുന്നറിയിപ്പുമായി മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്. സമ്പദ്‌വ്യവസ്ഥയുടെ സ്ഥിതി ആശങ്കപ്പെടുത്തുന്നതാണ്. ഒരു പൗരനും സാമ്പത്തികശാത്രജ്ഞനുമെന്ന നിലയിലാണ് ഇതു പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒട്ടും സ്വീകാര്യമല്ലാത്ത കണക്കുകളാണിത്. 8-9 ശതമാനം വളര്‍ച്ചയാണ് നമ്മുടെ രാജ്യത്തിന്റെ പ്രതീക്ഷ. 5 ശതമാനത്തില്‍ നിന്ന് 4.5 ശതമാനത്തിലേക്ക് കുത്തനെയുള്ള ജിഡിപിയുടെ ഇടിവ് ആശങ്കയുണ്ടാക്കുന്നു. സാമ്പത്തിക നയങ്ങളില്‍ മാറ്റം വരുത്തിയതു കൊണ്ടു മാത്രം സമ്പദ് വ്യവസ്ഥയെ ഉദ്ധരിക്കാനാവില്ല- അദ്ദേഹം പറഞ്ഞു. 

'നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ സ്ഥിതി വലിയ ആശങ്കയിലാണെങ്കിലും അതിലേറെ ഭയപ്പെടുത്തുന്നതാണ് നമ്മുടെ സാമൂഹിക അവസ്ഥ' - എന്നും മന്‍മോഹന്‍ സിങ് പറഞ്ഞു. നമ്മുടെ സമൂഹത്തിലെ ഭയത്തിന്റെ അന്തരീക്ഷം മാറ്റിയെടുക്കേണ്ടതുണ്ട്. ആത്മവിശ്വാസം വീണ്ടെടുത്താലെ എട്ടു ശതമാനം വളര്‍ച്ച കൈവരിക്കാനാകൂ. സാമൂഹികാവസ്ഥ സമ്പദ്‌വ്യവസ്ഥയില്‍ പ്രതിഫലിക്കും. ആത്മവിശ്വാസത്തിന്റേയും പ്രത്യാശയുടേയും സാമൂഹിക കെട്ടുറപ്പ് ഇപ്പോള്‍ തകര്‍ന്നടിഞ്ഞ അവസ്ഥയിലാണ്- മന്‍മോഹന്‍ പറഞ്ഞു. കഴിഞ്ഞയാഴ്ച ദി ഹിന്ദു ദിനപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ ഇക്കാര്യം മന്‍മോഹന്‍ സിങ് വിശദമായി പ്രതിപാദിച്ചിരുന്നു.

Also Readമോഡി സര്‍ക്കാര്‍ സൃഷ്ടിച്ച ഭയവും അവിശ്വാസവും സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിച്ചു; അക്കമിട്ടു നിരത്തി മന്‍മോഹന്‍ സിങ്

 

Latest News