Sorry, you need to enable JavaScript to visit this website.

ആണ്‍ പെണ്‍ വിവേചനമില്ല; കോമണ്‍ ടോയ്‌ലെറ്റുമായി യൂണിവേഴ്‌സിറ്റി

കൊല്‍ക്കത്ത- ആണിനും പെണ്ണിനും ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കും ഒരു പോലെ ഉപയോഗിക്കാവുന്ന  ലിംഗ ഭേദമില്ലാത്ത കോമണ്‍ ടോയ്‌ലെറ്റുമായി പശ്ചിമ ബംഗാളിലെ ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റി. ലിംഗഭേദമില്ലാതെ ആര്‍ക്കും ഉപയോഗിക്കാന്‍ പറ്റുന്ന ടോയ്‌ലറ്റുകളാണ്  നിര്‍മിക്കുകയെന്ന്   യൂണിവേഴ്‌സിറ്റി അധികൃതര്‍ പറഞ്ഞു.
ഇത്തരത്തിലൊരു ആശയം വിദ്യാര്‍ഥി യൂണിയനാണ് യൂണിവേഴ്‌സിറ്റി അധികൃതര്‍ക്ക് കൈമാറിയത്. ലിംഗഭേദമില്ലാതെ ഉപയോഗിക്കാന്‍ സാധിക്കുന്ന ടോയ്‌ലറ്റുകള്‍ മാത്രമല്ല, ഭിന്നശേഷിക്കാര്‍ക്ക് വേണ്ടിയുള്ള പ്രത്യേക ടോയ്‌ലറ്റുകളും നിര്‍മ്മിക്കാന്‍ സര്‍വകലാശാലക്ക് പദ്ധതിയുണ്ട്.  

ലിംഗഭേദമില്ലാത്ത ടോയ്‌ലെറ്റുകള്‍ നിര്‍മ്മിക്കുക എന്നത് തങ്ങളുടെ ഏറെക്കാലത്തെ ആവശ്യമായിരുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

 

Latest News