ഭോപാല്‍- മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തിയ നാഥുറാം ഗോഡ്‌സെയെ രാജ്യസ്‌നേഹി എന്നു വിശേഷിപ്പിച്ച മാലേഗാവ് സ്‌ഫോടനക്കേസ് പ്രതി ബിജെപി എംപി പ്രജ്ഞാ ഠാക്കൂര്‍ നാട്ടില്‍ കാലുകുത്തിയാല്‍ തീവെക്കുമെന്ന ഭീഷണിയുമായി കോണ്‍ഗ്രസ് എംഎല്‍എ. 'പ്രജ്ഞാ ഠാക്കൂര്‍ ഇവിടെ കാലുകുത്തിയാല്‍ ഞങ്ങള്‍ അവരുടെ കോലമായിരിക്കില്ല കത്തിക്കുക, അവരെ തന്നെ കത്തിക്കം,' കോണ്‍ഗ്രസ് നേതാവ് ഗോവര്‍ധന്‍ ധന്‍ഗി പറഞ്ഞു. മഹാത്മാഗാന്ധിയുടെ ജന്മവാര്‍ഷികം പലപരിപാടികളിലൂടെ മോഡി സര്‍ക്കാര്‍ ആഘോഷിക്കുകയും സമാധാന സന്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും പ്രജ്ഞാ ഠാക്കൂര്‍ ഒരു കൊലയാളിയെ രാജ്യസ്‌നേഹി എന്നു വിളിക്കുകയാണ്- അദ്ദേഹം പറഞ്ഞു.
പാര്‍ലമെന്റില്‍ നടത്തിയ വിവാദ പരാമര്‍ശത്തിന് പ്രജ്ഞ മാപ്പു ചോദിച്ചിരുന്നു. ബിജെപി വര്‍ക്കിങ് പ്രസിഡന്റ്, കേന്ദ്ര മന്ത്രി രാജ്‌നാഥ് സിങ് എന്നിവരടക്കം പ്രജ്ഞയുടെ പരാമര്‍ശത്തെ തള്ളി രംഗത്തെത്തുകയും ചെയ്തിരുന്നു. നേരത്തേയും പലപ്പോഴായി ഗോഡ്‌സെയെ രാജ്യസ്‌നേഹിയായി വിശേഷിപ്പിച്ച് പ്രജ്ഞ വിവാദമുണ്ടാക്കിയിട്ടുണ്ട്.