Sorry, you need to enable JavaScript to visit this website.

പാറക്കൂട്ടങ്ങൾക്കിടയിൽ പിടിച്ചുകയറി ശ്രദ്ധേയനായ ഗോബ്രൈറ്റ് ക്ലൈംബിങ്ങിനിടെ വീണു മരിച്ചു

മെക്‌സിക്കോ- ലോകപ്രശസ്ത റോക് ക്ലൈംബർ ബ്രാഡ് ഗോബ്രൈറ്റ് മെക്‌സിക്കോയിൽ ക്ലൈംബിങ്ങിനിടെ വീണു മരിച്ചു. വടക്കൻ മെക്‌സിക്കോയിലെ കിഴക്കാംതൂക്കായ പാറക്കൂട്ടത്തിൽ ക്ലൈംബിംഗ് നടത്തുന്നിനിടെയാണ് അപകടം. അമേരിക്കൻ പൗരനാണ് ഗോബ്രൈറ്റ്. റോക്ക് ക്ലൈംബിംഗിന് ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന അമേരിക്കക്കാരനായ ഐദൻ ജേക്കബ്‌സണിന് പരിക്കേറ്റു. വ്യാഴാഴ്ച മെക്‌സിക്കോയിലെ വടക്കൻ സംസ്ഥാനമായ ന്യുയെവോ ലെയോണിലെ ഷൈനിംഗ് പാത്ത് എന്നറിയപ്പെടുന്ന മേഖലയിൽ ക്ലൈംബിംഗ് നടത്തുന്നതിനിടെ ഇവർ പിടിവിട്ട് താഴെ വീഴുകയായിരുന്നു.
900 മീറ്ററോളം ഗോബ്രൈറ്റ് കയറിയിരുന്നെന്നും തുടർന്ന് തിരിച്ചിറങ്ങുന്നതിനിടെയാണ് അപകടമെന്നുമാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ഇരുവരും താഴേക്ക് പോയെങ്കിലും കൂട്ടാളിയായിരുന്ന ജേക്കബ്‌സൺ പാറയുടെ തള്ളിനിൽക്കുന്ന ഭാഗത്തിലേക്ക് ചാടി നിന്നതിനാൽ മരണത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു.

കാലിനും ശരീരത്തിനും സാരമായി പരിക്കേറ്റ ഇയാൾ ചികിത്സയിലാണ്. എന്നാൽ ഗോബ്രൈറ്റ് 300 മീറ്ററോളം താഴേക്ക് പതിക്കുകയായിരുന്നു. ഈ വീഴ്ചയുടെ ആഘാതത്തിലാണ്  മരിച്ചത്. ഗുരുത്വാകർഷണത്തെ വെല്ലുവിളിച്ച് സുരക്ഷക്ക് വേണ്ടിയുള്ള റോപുകൾ ഉപയോഗിക്കാതെ ഒറ്റയ്ക്ക് അപകടകരമായ പാറക്കെട്ടുകൾ കയറുന്നതാണ് ഗോെ്രെബറ്റിനെ ശ്രദ്ധേയനാക്കിയത്.
 

Latest News