റാഞ്ചി- ഇരുപത്തിയഞ്ചുകാരിയായ നിയമവിദ്യാർഥിനിയെ പന്ത്രണ്ടംഗ സംഘം കൂട്ടബലാത്സംഗത്തിനിരയാക്കി. ആയുധധാരികളായ സംഘം യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. പ്രതികളെ മുഴുവൻ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഇക്കഴിഞ്ഞ 26നാണ് സംഭവം നടന്നത്. നഗരപ്രാന്തത്തിലെ സംഗ്രംപുരിൽ പുരുഷ സുഹൃത്തിനൊപ്പം നിൽക്കുകയായിരുന്ന യുവതിയെയാണ് സംഘം ആയുധം കാട്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയത്. പുരുഷ സുഹൃത്തിനെ മർദ്ദിച്ചശേഷമായിരുന്നു യുവതിയെ തട്ടിക്കൊണ്ടുപോയത്. കാർ, മോട്ടോർ സൈക്കിൾ, പിസ്റ്റൾ, എട്ടുമൊബൈൽ ഫോണുകൾ എന്നിവ പ്രതികളിൽനിന്ന് പിടിച്ചെടുത്തു.