മക്ക - മക്ക പ്രവിശ്യക്ക് വടക്കുകിഴക്ക് അൽഖൂബിഇയ ഗ്രാമത്തിലും സമീപപ്രദേശങ്ങളിലും ഇന്ന് രാവിലെ ഭൂകമ്പം അനുഭവപ്പെട്ടു. ഇത് പ്രദേശവാസികളെ ഭയചകിതരാക്കി. ഏകീകൃത കൺട്രോൾ റൂമിൽ ബന്ധപ്പെട്ട് നാട്ടുകാർ ഭൂകമ്പത്തെ കുറിച്ച് അറിയിച്ചു. കൺട്രോൾ റൂമിൽ നിന്ന് സൗദി ജിയോളജിക്കൽ സർവേ അധികൃതർക്ക് വിവരം കൈമാറി. ആളപായങ്ങളോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.