ന്യൂദല്‍ഹി- ബിജെപി എംപി പ്രജ്ഞാ ഠാക്കൂര്‍ മഹാത്മാ ഗാന്ധിയുടെ കൊലയാളി നാഥുറാം ഗോഡ്സെയെ രാജ്യസ്നേഹി എന്നു വിളിച്ചതിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരണമവുമായി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 'തീവ്രവാദിയായ പ്രജ്ഞ തീവ്രവാദിയായ ഗോഡ്സെയെ ദേശഭക്തനെന്ന് വിളിക്കുന്നു. ഇന്ത്യയുടെ പാര്‍ലമെന്റിന്റെ ചരിത്രത്തിലെ ദു:ഖകരമായ ഒരു ദിവസമാണിത്' - രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
മാലേഗാവ് സ്ഫോടനക്കേസിലെ മുഖ്യപ്രതിയും ഇപ്പോള്‍ ജാമ്യത്തില്‍ കഴിയുന്നയാളുമായ പ്രജ്ഞ കഴിഞ്ഞ ദിവസം ലോക്സഭയില്‍ നടത്തിയ ഈ പരാമര്‍ശം വിവാദമായതോടെ സഭാ രേഖകളില്‍ നിന്ന് നീക്കിയിരുന്നു. ബിജെപി അപലപിക്കുകയും ചെയ്തിട്ടുണ്ട്.