Sorry, you need to enable JavaScript to visit this website.

കുവൈത്തില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ കൂടുന്നു

കുവൈത്ത് സിറ്റി- കുവൈത്തിലും സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ലോകം ഡിജിറ്റലായി മാറുന്നതിനിടെ, കുറ്റകൃത്യങ്ങളും ഡിജിറ്റലാകുകയാണ്. ഈ വര്‍ഷം ആദ്യപകുതി 1057 സൈബര്‍ കുറ്റങ്ങള്‍ രജിസ്റ്റര്‍ ചെയ്തതായി കുവൈത്ത് നീതിന്യായ മന്ത്രാലയം പറയുന്നു. 2018 ആദ്യപകുതി രജിസ്റ്റര്‍ ചെയ്തത് 31 കേസുകള്‍ മാത്രമാണെന്നറിയുമ്പോഴാണ് കുറ്റകൃത്യങ്ങളുടെ ആധിക്യം ബോധ്യപ്പെടുക.
വ്യക്തികളും സര്‍ക്കാര്‍ സ്ഥാപനങ്ങളും രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പിടിച്ചുപറി, മാനഹാനി വരുത്തല്‍, ഫോണ്‍ വഴി അപമാനിക്കല്‍, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം, മൊബൈല്‍ ഫോണുകളുടെ തെറ്റായ ഉപയോഗം, ഭരണാധികാരികളെയും ദേശീയ ചിഹ്നങ്ങളെയും അപമാനിക്കല്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു. സൈബര്‍ കുറ്റവാളികള്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പാക്കുന്നതിന് സൈബര്‍ െ്രെകം, ഇലക്ട്രോണിക്‌സ് മീഡിയ നിയമങ്ങളില്‍ ആവശ്യമായ ഭേദഗതി വരുത്താനുള്ള നീക്കത്തിലാണ് കുവൈത്ത് അധികൃതര്‍.

 

Latest News