മുംബൈ- ആയല്‍വാസിയുമായി അവിഹിതബന്ധമുണ്ടെന്ന് സംശയിച്ച് മകന്റെ മുന്നില്‍ വെച്ച് യുവാവ് ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തി. മുഹമ്മദ് അഖ്‌ലഖ് നാസിം ഖുറൈഷി എന്ന യുവാവാണ് ഭാര്യ മറിയം ഖൂറൈഷിയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. ദേഹമാസകലം തീയുമായി മറിയം വീടിനുള്ളില്‍ ഓടി നടക്കുന്നത് കണ്ടെതിനെ തുടര്‍ന്ന് സമീപവാസിയാണ് സംഭവം പൊലീസില്‍ അറിയിച്ചത്. പൊലീസെത്തി മറിയത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യയെയും മകനെയും മുംബൈയില്‍ തനിച്ചാക്കി ഉത്തര്‍പ്രദേശിലെ മുസാഫിര്‍ നഗറിലാണ് അഖ്‌ലാഖ് ജോലിക്ക് പോയിരുന്നത്. തിരികെ വരുന്ന സമയത്താണ് ഭാര്യയ്ക്ക് അയല്‍ക്കാരനായ യുവാവുമായി ബന്ധമുണ്ടെന്ന് അഖ്‌ലാഖ് അറിഞ്ഞത്. ഇതിനെച്ചൊല്ലി ഇരുവരും വഴക്കിട്ടിരുന്നു. കൊലനടത്തുന്ന ദിവസം ഇതിനെ ചൊല്ലി ഇരുവരും കലഹിച്ചിരുന്നു.