Sorry, you need to enable JavaScript to visit this website.

സ്ത്രീകൾക്കെതിരായ അക്രമണത്തിൽ സി.പി.എമ്മും ബി.ജെ.പിയും കോൺഗ്രസും ഒന്നുതന്നെ-കെ.ആർ മീര

കോട്ടയം- സ്ത്രീ വിരുദ്ധതതയിൽ സി.പി.എമ്മും ബി.ജെ.പിയും കോൺഗ്രസും തമ്മിൽ ഒരു ഭിന്നതയുമില്ലെന്നും സ്ത്രീകൾക്കെതിരായ അതിക്രമം അതിക്രമമല്ല, അനിവാര്യതയാണെന്ന് അവർ വാദിച്ചു കൊണ്ടിരിക്കുമെന്നും എഴുത്തുകാരി കെ.ആർ മീര. എടുത്തു പറയേണ്ടത് അതിക്രമികളുടെ സംഘബോധവും വർഗ്ഗസ്‌നേഹവുമാണെന്നും അവർ പറഞ്ഞു. തൃപ്തി ദേശായിക്കൊപ്പം എത്തിയ ബിന്ദു അമ്മിണിക്ക് നേരെയുണ്ടായ മുളക് സ്പ്രേ അക്രമണത്തെ പറ്റി പ്രതികരിക്കുകയായിരുന്നു കെ.ആർ മീര. 
തുല്യനീതി എന്ന ആശയത്തിൽനിന്നു ശ്രദ്ധതിരിക്കാൻ അവർ ഇനിയും മുളകുപൊടി വിതറുമെന്നും മുളകുപൊടി ഇരന്നു വാങ്ങിയതാണെന്നും അതിനു മഹാകുളിർമയാണെന്നും ഇതെല്ലാം നാടകമാണെന്നും വാദിച്ചു കൊണ്ടിരിക്കുമെന്നും അവർ പറഞ്ഞു. ഈ സംഘബോധവും വർഗ്ഗസ്‌നേഹവും ഇരകൾക്കും അതിജീവിതർക്കും ഇല്ല. അത് ഉണ്ടാകും വരെ അതിക്രമികൾ സ്ത്രീകൾക്കെതിരേയുള്ള കുറ്റകൃത്യങ്ങൾക്ക് രാഷ്ട്രീയവും മതപരവും സദാചാരപരവുമായ കാരണങ്ങൾ ചികഞ്ഞെടുത്തു കൊണ്ടിരിക്കും. നാലു വോട്ടോ നാലു പേരുടെ നല്ല സർട്ടിഫിക്കറ്റോ ആയിരുന്നു വേണ്ടതെങ്കിൽ ബിന്ദു അമ്മിണിക്ക് നാമം ജപിച്ചു നിരത്തിലിറങ്ങിയാൽ മതിയായിരുന്നു. അവർ മുളകുപൊടി ഏറ്റുവാങ്ങിയത് നവകേരളത്തിനു വേണ്ടിയാണെന്നും ഞാൻ ബിന്ദുവിനോടൊപ്പമാണെന്നും കെ.ആർ മീര പറഞ്ഞു.
 

Latest News