ന്യൂദൽഹി- രാജ്യത്ത് വർത്തമാനകാലത്ത് നടക്കുന്ന സംഭവങ്ങൾ ശുഭകരമല്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. പാർലമെന്റിൽ നടത്തിയ ആദ്യപ്രസംഗത്തിലാണ് കുഞ്ഞാലിക്കുട്ടി ഇക്കാര്യം പറഞ്ഞത്. പശുവിന്റെ പേരിലും മറ്റും നടക്കുന്ന കൊലപാതകങ്ങൾ ലോകരാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യയുടെ മുഖം കെടുത്തിയിട്ടുണ്ട്. ദലിതുകളും മുസ്‌ലിംകളുമടക്കമുള്ളവർ ഭീതിയിലാണ് കഴിയുന്നത്. അരക്ഷിതബോധം ഈ വിഭാഗങ്ങളെ കീഴടക്കിക്കഴിഞ്ഞു. നോട്ടുനിരോധനം രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥക്ക് കനത്ത ആഘാതമാണ് ഏൽപ്പിച്ചതെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
പ്രസംഗത്തിന്റെ പൂർണരൂപം: