ചെന്നൈ-ഐ.എസ്.ആര്‍.ഒ.യുടെ ഭൗമനിരീക്ഷണ ശ്രേണിയിലെ ഒമ്പതാമത്തെ ഉപഗ്രഹമായ കാര്‍ട്ടോസാറ്റ് - 3വിക്ഷേപിച്ചു. രാവിലെ 9.28-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയില്‍നിന്ന് പി.എസ്.എല്‍.വി. സി-47 റോക്കറ്റിലായിരുന്നു വിക്ഷേപണം.
വിദൂരസംവേദന ഉപഗ്രഹമായ കാര്‍ട്ടോസാറ്റ്-3ന് 1625 കിലോയാആണ് ഭാരം. നഗരാസൂത്രണം, ഗ്രാമീണ അടിസ്ഥാനസൗകര്യ വികസനം, തീരദേശ ഭൂവിനിയോഗം, ഭൂവിസ്തൃതി, ദുരന്തനിവാരണം തുടങ്ങിയ മേഖലകളില്‍ മെച്ചപ്പെട്ട വിവര ശേഖരണമാണ് ഉപഗ്രഹത്തിന്റെ ദൗത്യങ്ങള്‍. അഞ്ചുവര്‍ഷമാണ് കാലാവധി.
509 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണകേന്ദ്രത്തില്‍ ഭൂമിയെ വലംവെക്കുന്ന ഉപഗ്രഹത്തില്‍ അത്യാധുനിക ക്യാമറ സംവിധാനമാണുള്ളത്. അമേരിക്കയുടെ 13 നാനോ ഉപഗ്രഹങ്ങളും കാര്‍ട്ടോസാറ്റിനൊപ്പം വിക്ഷേപിച്ചിട്ടുണ്ട്.