മുംബൈ- മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെക്കുകയാണെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് രാജിവെച്ചു. അജിത് പവാർ ഉപമുഖ്യമന്ത്രി സ്ഥാനത്ത്‌നിന്ന് രാജിവെച്ച പശ്ചാതലത്തിലാണ് രാജിയെന്നും ഗവർണർക്ക് ഇപ്പോൾ തന്നെ രാജി സമർപ്പിക്കുമെന്നും ഫഡ്‌നാവിസ് പറഞ്ഞു. ശക്തമായ പ്രതിപക്ഷമായി സംസ്ഥാനത്ത് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ശിവസേന പറയുന്നത് പോലെ ഒരു തരത്തിലുള്ള വാഗ്ദാനവും അവർക്ക് നൽകിയിട്ടില്ലെന്നും ഫഡ്‌നാവിസ് പറഞ്ഞു. ബി.ജെ.പി-ശിവസേന സഖ്യത്തിനാണ് ജനം പിന്തുണ നൽകിയത്. അതനുസരിച്ച് സർക്കാർ രൂപീകരിക്കാനാണ് ബി.ജെ.പി ശ്രമിച്ചത്. ശിവസേനയെ അവസാനനിമിഷം വരെ കാത്തിരുന്നു. എന്നാൽ അവർ സംസാരിക്കാൻ പോലും തയ്യാറായില്ല. അജിത് പവാറാണ് ഇങ്ങോട്ട് വന്ന് പിന്തുണ നൽകാമെന്ന് അറിയിച്ചത്. അതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ രൂപീകരിക്കാമെന്ന് അറിയിച്ച് ഗവർണറെ സമീപിച്ചത്.