Sorry, you need to enable JavaScript to visit this website.

അമിത് ഷായുടെ സന്ദേശമെത്തി; മുഖ്യമന്ത്രി ഫട്‌നാവിസ് രാജിവെക്കും?

മുംബൈ- മഹാരാഷ്ട്രയില്‍ ഉടന്‍ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന ശിവ സേന-എന്‍സിപി-കോണ്ഗ്രസ് നേതൃത്വത്തിലുള്ള സഖ്യമായ മഹാ വികാസ് അഘാഡിയുടെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചതോടെ ബിജെപി മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് രാജിവെച്ചേക്കും. വിശ്വാസ വോട്ടെടുപ്പ് ഉടന്‍ നടത്തണമെന്ന സുപ്രീം കോടതി ഉത്തരവ് വന്നതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബിജെപി അധ്യക്ഷന്‍ ആഭ്യന്തര മന്ത്രി അമിത് ഷായും ഫട്‌നാവിസിന് ഒരു സന്ദേശം കൈമാറിയതായി റിപോര്‍ട്ടുണ്ട്. ഈ സന്ദേശം എന്താണെന്ന് വ്യക്തമല്ല. ഭരണഘടനാ ദിനാചരണ പരിപാടിയില്‍ മോഡിയും ഷായും പങ്കെടുക്കുന്നതിനിടെയാണ് കോടതി വിധി വന്നത്. ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ച ഉപമുഖ്യമന്ത്രിയായ എന്‍സിപി നേതാവ് അജിത് പവാര്‍ പദവി രാജിവച്ചിരുന്നു. ഇതിനു പിന്നിലും ദല്‍ഹിയില്‍ നിന്നുള്ള സൂചനകളാകാം.
 

Latest News