കോഴിക്കോട്- മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ സി.എച്ച്. മുഹമ്മദ് കോയയുടേയും പത്നിയുടേയും ഖബറിടങ്ങള്‍ സന്ദര്‍ശിച്ച് ഇരുവര്‍ക്കും വേണ്ടി പ്രാര്‍ഥിച്ചു.
ഹൈദരലി തങ്ങളുടെ എളിമ ഒരിക്കല്‍ കൂടി അനുഭവിച്ചറിഞ്ഞുവെന്ന് എം.കെ. മുനീര്‍ എം.എല്‍.എ ഫേസ് ബുക്കില്‍ കുറിച്ചു.
ഫേസ് ബുക്ക് പോസ്റ്റ് വായിക്കാം
ഇന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ എളിമ ഒരിക്കല്‍ കൂടി അനുഭവിച്ചറിഞ്ഞ ദിവസം. കോഴിക്കോട് ഒരു ഉദ്ഘാടന ചടങ്ങിനെത്തിയതാണ് അദ്ദേഹം. ഞാനും അവിടെ ഉണ്ടായിരുന്നു. അദ്ദേഹം എന്റെ കൈ പിടിച്ച് നടക്കാവ് വീട്ടിലേക്ക് വരാനുള്ള താല്പര്യമറിയിച്ചു.അങ്ങനെ നേരെ ക്രസന്റ് ഹൗസിലേക്ക്..
കുറച്ചു നേരം അവിടെ ചിലവഴിച്ചു.അതിന് ശേഷം അദ്ദേഹം പറഞ്ഞു.'എനിക്കൊന്ന് സിയാറത്ത് ചെയ്യണം;ബാപ്പക്കും ഉമ്മക്കും വേണ്ടി അദ്ദേഹത്തിന്റെ മനമുരുകിയുള്ള പ്രാര്‍ത്ഥന ഹൃദയത്തില്‍ തട്ടുന്ന പോലെ..ഖബറിടത്തില്‍ നിന്ന് കൊണ്ട് ദുആ ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. തന്റെ മുന്‍ഗാമിയായ എന്റെ പിതാവിനെ അദ്ദേഹം സ്മരിക്കുകയും ഞങ്ങളുടെ കുടുംബത്തിലെ ഒരംഗത്തെ പോലെ,ബാപ്പക്കും ഉമ്മക്കും വേണ്ടി ദുആ ചെയ്യുകയും അങ്ങേയറ്റത്തെ ദയാവായ്പ് ഞങ്ങളോട് കാണിക്കുകയും ചെയ്ത ആ മഹാമനസ്സിനോട് ഞാനെന്നും കടപ്പെട്ടിരിക്കുന്നു.
സര്വ്വശക്തന് ബാപ്പയേയും ഉമ്മയേയും സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളേയും പാണക്കാട് കുടുംബത്തേയും, നന്മ കാംക്ഷിക്കുന്ന മുഴുവന്‍ സമൂഹത്തെയും അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയാണ് ഈ വേളയില്‍.ജന്നാത്തുല്‍ ഫിര്‍ദൗസില്‍ നമ്മളെയെല്ലാവരെയും അള്ളാഹു ഒരുമിച്ച് കൂട്ടുമാറാവട്ടെ...