ദമാം- കഴിഞ്ഞ ഞായറാഴ്ച തുഖ്ബയിൽ മരിച്ച പാലക്കാട് പൂച്ചിറ സ്വദേശി അബ്ദുസ്സലാമിന്റെ (ബാബു 48) മൃതദേഹം ഇന്ന് തുഖ്ബ ഖബർസ്ഥാനിൽ മറവു ചെയ്യും. 25 വർഷത്തോളമായി സൗദിയിലുള്ള അബ്ദുസ്സലാം ഹൃദയാഘാതത്തെ തുടർന്ന് താമസ സ്ഥലത്ത് നിന്നും ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി മരിക്കുകയായിരുന്നു. സാമുഹ്യ പ്രവർത്തകനായ നാസ് വക്കമാണ് ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്.
കോബാർ ലുലു മാളിനു സമീപമുള്ള അസ്‌കാൻ മസ്ജിദിൽ അസർ നിസ്‌കാരാനന്തരം മയ്യിത്ത് നിസ്‌കാരം നടക്കും.