അയോധ്യ - ശൈത്യ കാലത്ത് പശുക്കള്‍ക്ക് കോട്ട് നല്‍കാനുള്ള നീക്കവുമായി അയോധ്യ മുനിസിപ്പാലിറ്റി. നഗരത്തിലെ വിവിധ ഗോശാലകളില്‍ കഴിയുന്ന നൂറുകണക്കിന് പശുക്കള്‍ക്കും കാളകള്‍ക്കും കിടാങ്ങള്‍ക്കുമാണ് ചണവും തുണിയും കൊണ്ട് നിര്‍മിച്ച കോട്ടുകള്‍ നല്‍കുക. ശൈത്യ കാലത്ത് പശുക്കള്‍ക്ക് തണുപ്പ് ബാധിക്കാതിരിക്കാനാണ് ഇതെന്നും, ആദ്യ ഘട്ടത്തിലുള്ള കോട്ടുകള്‍ ഈ മാസാവസാനം തന്നെ എത്തുമെന്നും നഗരസഭാ അധികൃതര്‍ അറിയിച്ചു.
ഗോ സേവനത്തിലാണ് തങ്ങള്‍ ശ്രദ്ധയൂന്നിയിരിക്കുന്നതെന്നും, നഗരത്തില്‍ കൂടുതല്‍ ഗോശാലകള്‍ ആരംഭിക്കുമെന്നും അവയെ സംസ്ഥാനത്തെ തന്നെ ഏറ്റവും മികച്ചതാക്കുമെന്നും മേയര്‍ ഋഷികേശ് ഉപാധ്യായ പറഞ്ഞു.