കല്പറ്റ-ക്ലാസ് മുറിയില്‍ നിന്നും പാമ്പ് കടിയേറ്റ് ഷഹ്ല എന്ന അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ പ്രതികരിച്ച വിദ്യാര്‍ത്ഥിയ്ക്കും കുടുംബത്തിനും ഭീഷണി!
നാട്ടുകാരില്‍ ചിലര്‍ ഭീഷണിപ്പെടുത്തിയതായും അച്ഛനെ അപായപ്പെടുത്തുമോയെന്ന് പേടിയുണ്ടെന്നും ഷെഹലയുടെ സുഹൃത്തായ വിസ്മയ മാധ്യമങ്ങളോട് പറഞ്ഞു.
സ്കൂളിനെ തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്നാണ് ഭീഷണിപ്പെടുത്തിയവര്‍ ആരോപിച്ചതെന്ന് വിസ്മയയുടെ അച്ഛന് രാജേഷ് പറഞ്ഞു. ചാനലുകാര് ഇന്നല്ലെങ്കില്‍ നാളെയങ്ങ് പോകുമെന്നും നിങ്ങള്‍ അനുഭവിക്കു0 എന്നുമാണ് ഭീഷണിയെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, ഷഹ്ലയുടെ മരണത്തില്‍ ഇനിയും പ്രതികരിക്കുമെന്നും മാധ്യമങ്ങളോട് പ്രതികരിച്ച മകളെയോര്‍ത്ത് അഭിമാന0 മാത്രമാണ് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഷഹ്ലയുടെ മരണത്തെ തുടര്‍ന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ സ്കൂളിനെക്കുറിച്ചും അധ്യാപകരെക്കുറിച്ചും ധൈര്യത്തോടെ പ്രതികരിച്ചത് സഹപാഠികളും സുഹൃത്തുക്കളുമായിരുന്നു.