Sorry, you need to enable JavaScript to visit this website.

പിന്തുണ കത്തില്‍ അജിത് പവാര്‍ തട്ടിപ്പു നടത്തി; ശരത് പവാര്‍ എന്‍സിപി എംഎല്‍എമാരുടെ യോഗം വിളിച്ചു

മുംബൈ- മഹാരാഷ്ട്രയില്‍ ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യ ശ്രമത്തെ പൊളിച്ച് ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചതോടെ എന്‍സിപി തിരക്കിട്ട മുഖംരക്ഷിക്കല്‍ നടപടികള്‍ തുടങ്ങി. പാര്‍ട്ടി നേതൃത്വത്തെ ഞെട്ടിച്ചാണ് മുതിര്‍ന്ന നേതാവ് അജിത് പവാര്‍ ബിജെപിക്ക് പിന്തുണ നല്‍കിയത്. എന്‍സിപി എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നും അജിത് അവകാശപ്പെടുന്നു. കാര്യങ്ങള്‍ അപ്രതീക്ഷിതമായി കീഴ്‌മേല്‍ മറിഞ്ഞതോടെ എന്‍സിപി തലവന്‍ ശരത് പവാറും ഞെട്ടിയിരിക്കുകയാണ്. 

എന്‍സിപി എംഎല്‍എമാരുടെ പിന്തുണ അറിയിച്ചുള്ള കത്തുകളില്‍ തിരിമറി നടത്തിയാണ് അജിത് പവാര്‍ ബിജെപിക്ക് പിന്തുണ നല്‍കിയതെന്ന് എന്‍സിപി നേതാവ് നവാബ് മാലിക് പറഞ്ഞു. എംഎല്‍എമാരുടെ ഹാജര്‍ രേഖപ്പെടുത്തുന്നതിന് എല്ലാവരില്‍ നിന്നും ഒപ്പു വാങ്ങിയിരുന്നു. ഇത് ദുരുപയോഗം ചെയ്താണ് പിന്തുണ കത്തുണ്ടാക്കിയതെന്ന് അദ്ദേഹം ആരോപിച്ചു. എന്‍സിപിക്ക് 54 എംഎല്‍എമാരുണ്ട്. ഇവരില്‍ 35 പേരുടെ പിന്തുണയുണ്ടെന്നാണ് അജിത് പവാര്‍ നല്‍കിയ കത്തില്‍ പറയുന്നത്. 

രാഷ്ട്രീയ അട്ടിമറിയുടെ പശ്ചാത്തലത്തില്‍ ഉച്ചയ്ക്ക് ശരത് പവാര്‍ മുതിര്‍ന്ന ശിവസേനാ, കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തുന്നുണ്ട്. വൈകീട്ട് 4.30ന് എന്‍സിപി എംഎല്‍എമാരുടെ യോഗവും പവാര്‍ വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ഈ യോഗത്തില്‍ പങ്കെടുക്കുന്ന എംഎല്‍എമാരുടെ എണ്ണത്തെ ആശ്രയിച്ചിരിക്കും എന്‍സിപിയുടെ ഭാവി. 

Latest News