മുംബൈ- മഹാരാഷ്ട്രയില്‍ അപ്രതീക്ഷിതമായി സര്‍ക്കാരുണ്ടാക്കിയ ബിജെപിയെ എന്‍സിപി പിന്തുണയ്ക്കുന്നില്ലെന്ന് പാര്‍ട്ടി തലവന്‍ ശരത് പവാര്‍. ബിജെപിക്ക് പിന്തുണ നല്‍കിയ അജിത് പവാറിന്റെ തീരുമാനത്തെ തങ്ങള്‍ പിന്തുണയ്ക്കുകയോ അംഗീകരിക്കുകയോ ചെയ്യുന്നില്ലെന്നും പവാര്‍ വ്യക്തമാക്കി. മുതിര്‍ന്ന നേതാവ് പ്രഫുല്‍ പട്ടേലും ഇക്കാര്യും ആവര്‍ത്തിച്ചു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനൊപ്പം ഉപമുഖ്യമന്ത്രിയായി എന്‍സിപി നേതാവ് അജിത് പവാര്‍ സത്യപ്രതിജ്ഞ ചെയ്തത് അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമാണെന്നും പാര്‍ട്ടി ഇത് അംഗീകരിക്കുന്നില്ലെന്നും പട്ടേല്‍ പറഞ്ഞു.