മുംബൈ- സിനിമാ ചിത്രീകരണത്തിനിടെ തളര്‍ന്നുവീണ യുവനടിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഹിന്ദി, തെലുഗ് സിനിമകളിലെ നടിയും മോഡലും ടെലിവിഷന്‍ അവതാരകയുമായ ഗഹന വസിഷ്ഠിനെയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വടക്കന്‍ മുംബൈയിലെ മഠ് ദ്വീപില്‍ വെബ് സിരീസിന്റെ ചിത്രീകരണത്തില്‍ പങ്കെടുക്കുകയായിരുന്നു നടി
കുഴഞ്ഞു വീണതിനെത്തുടര്‍ന്ന് മലാഡിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കാര്യമായ ഭക്ഷണമൊന്നും കഴിക്കാതെ 48 മണിക്കൂറിനടുത്ത് ഗഹന ജോലി ചെയ്യുകയായിരുന്നുവെന്ന് ഡോക്ടര്‍ പറഞ്ഞു.