കൊല്‍ക്കത്ത- സംസ്‌കൃതം പഠിപ്പിക്കാന്‍ മുസ്‌ലിം അധ്യാപകന്‍ വേണ്ടെന്ന് പറഞ്ഞ് യു.പിയിലെ ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ ഒരു സംഘം വിദ്യാര്‍ഥികള്‍ സമരം ചെയ്യുന്നതിനിടെ, പശ്ചിമ ബംഗാളിലെ ഒരു കോളേജില്‍ സംസ്‌കൃതം പഠിപ്പിക്കാന്‍ മുസ്‌ലിം അധ്യാപകന് നിയമനം.
റംസാന്‍ അലി എന്ന അധ്യാപകനാണ് ബേലൂര്‍ രാമകൃഷ്ണ മിഷന്‍ വിദ്യാമന്ദിര്‍ കോളേജില്‍ സംസ്‌കൃത അധ്യാപകനായി ചേര്‍ന്നത്. വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്നൊരുക്കിയ വമ്പിച്ച സ്വീകരണം ഏറ്റുവാങ്ങിയാണ് അദ്ദേഹം ജോലിയില്‍ പ്രവേശിച്ചത്.
ഭാഷയിലെ തന്റെ ജ്ഞാനം മാത്രമാണ് മാനദണ്ഡമെന്നും ഒരിക്കലും തന്റെ മതം അതിന് അടിസ്ഥാനമല്ലെന്നും റംസാന്‍ അലി പ്രതികരിച്ചു. സംസ്‌കൃതം എല്ലാ സംസ്‌കാരങ്ങളെയും ഉള്‍ക്കൊള്ളുന്നതാണെന്നും എല്ലാ ഭാഷകളുടെയും മാതാവാണ് സംസ്‌കൃതമെന്ന കാര്യം മറക്കരുതെന്നും അദ്ദേഹം ഉണര്‍ത്തി. സംസ്‌കൃതം പഠിക്കുന്നതില്‍ നിന്നും പഠിപ്പിക്കുന്നതില്‍ നിന്നും ഒരാളെ തടയാനാവുന്നത് എങ്ങനെയാണെന്നും അദ്ദേഹം ചോദിച്ചു.