Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

റഷീദ് വരിക്കോടൻ  പ്രവാസത്തോട് വിട പറയുന്നു

ജിദ്ദ- മൂന്നു പതിറ്റാണ്ടിലേറെക്കാലത്തെ പ്രവാസ ജീവിതത്തിന് വിരാമമിട്ട് ജിദ്ദയിലെ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യമായ റഷീദ് വരിക്കോടൻ പ്രവാസത്തോട് വിടപറയുന്നു. താഴേത്തട്ടിലുള്ള ജോലികൾ മുതൽ ഉയർന്ന തസ്തികകളിലുള്ള ജോലികൾ വരെ ചെയ്ത് ജോലിയെക്കുറിച്ചും ജീവിതത്തിന്റെ സമസ്ത മേഖലകളെക്കുറിച്ചും തികഞ്ഞ അവബോധമുള്ള റഷീദ് സാമൂഹിക പ്രവർത്തനം ഹോബിയായല്ല, ബാധ്യതയായി കണ്ടാണ് ഒട്ടേറെ രംഗങ്ങളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. ശിഷ്ടകാലവും ജനങ്ങളുമായി ഇടപെട്ട് അവരുടെ പ്രശ്‌നങ്ങളിൽ ഭാഗഭാക്കായി നാട്ടിൽ കുടുംബത്തോടൊപ്പം കഴിയുകയാണ് ലക്ഷ്യം. 


1983 ലാണ് പ്രവാസം ആരംഭിച്ചതെങ്കിലും തുടർച്ചയായുള്ള പ്രവാസം തുടങ്ങിയത് 1990 ൽ ജിദ്ദയിലെത്തിയതു മുതലാണ്. അതിനു മുൻപ് മുംബൈ, റിയാദ്, ജിദ്ദ എന്നിവിടങ്ങളിലെല്ലാം എത്തിയിട്ടുണ്ടെങ്കിലും അതിനു തുടർച്ചയുണ്ടായിരുന്നില്ല. 1990 ൽ ജിദ്ദ ഇന്റർനാഷണൽ മാർക്കറ്റിൽ ഈസ്റ്റ് ഏഷ്യ ഇലക്ട്രോണിക്‌സ് സ്ഥാപനത്തിൽ ജോലിക്കു കയറിയ റഷീദ് അഞ്ചു വർഷം അവിടെ തുടർന്നു. പിന്നീട് 2005 ൽ ഫൈസലിയയിലെ ഇ.എഫ്.എസ് ലോജിസ്റ്റിക്‌സിൽ ജീവനക്കാരനായ ഇദ്ദേഹം െ്രെഡവർ, സെയിൽസ്മാൻ, സൂപ്പർവൈസർ, മാനേജർ തസ്തികയിലെത്തിയാണ് ജോലിയിൽനിന്നു വിരമിക്കുന്നത്. ഒട്ടുമിക്ക മേഖലകളിലും പ്രവർത്തിക്കാൻ കഴിഞ്ഞ അനുഭവ സമ്പത്തുമായി പൂർണ സംതൃപ്തനായാണ് റഷീദിന്റെ മടക്കം. 


ജോലിക്കിടെ വീണു കിട്ടുന്ന ഒഴിവു വേളകളെ പ്രയോജനപ്പെടുത്തുന്നതിൽ തൽപരനാണ് റഷീദ്. അതുകൊണ്ടു തന്നെ ഒരേ സമയം വിവിധ രംഗങ്ങളിൽ പ്രവർത്തിക്കാനും ഒട്ടേറെ സ്ഥാനമാനങ്ങൾ വഹിക്കാനും ഇദ്ദേഹത്തിനായിട്ടുണ്ട്. രാഷ്ട്രീയ രംഗത്തെന്ന പോലെ വൈജ്ഞാനിക രംഗത്തും ജീവകാരുണ്യ മേഖലയിലും റഷീദ് തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. നിലവിൽ കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി സബ് കമ്മിറ്റി കൺവീനർ, നിലമ്പൂർ എക്‌സ്പാറ്റ്‌സ് ഓർഗനൈസേഷൻ (നിയോ) പ്രസിഡന്റ്, സൈൻ ജിദ്ദ ചാപ്റ്റർ രക്ഷാധികാരി, നിലമ്പൂർ കെ. എം.സി.സി ജിദ്ദ കമ്മിറ്റി ചെയർമാൻ, ജിദ്ദ വഴിക്കടവ് പ്രവാസി കൂട്ടായ്മ (ജീവ) ചെയർമാൻ, ഫൈസലിയ കെഎംസിസി ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിച്ചു വരികയാണ്. സൈൻ ജിദ്ദ ചാപ്റ്റർ ഡയറക്ടർ, ജിദ്ദ കെ.എം.സി മലപ്പുറം ജില്ലാ കമ്മിറ്റി സെക്രട്ടറി, ജിദ്ദ നിലമ്പൂർ മണ്ഡലം കെഎംസിസി ജനറൽ സെക്രട്ടറി, ജിദ്ദ വഴിക്കടവ് പ്രവാസി കൂട്ടായ്മ പ്രസിഡന്റ്, എടക്കര മുസ്‌ലിം ഓർഫനേജ് കമ്മിറ്റി സെക്രട്ടറി, പൂവത്തിപ്പൊയിൽ മഹല്ല് കമ്മിറ്റി പ്രസിഡന്റ്, ചുങ്കത്തറ ഡയാലിസിസ് സെന്റർ പ്രവാസി കോഓർഡിനേഷൻ കമ്മിറ്റി ഭാരവാഹി തുടങ്ങിയ നിലകളിലും സേവനം അനുഷ്ഠിച്ചിരുന്നു. 


മലപ്പുറം വഴിക്കടവ് പഞ്ചായത്തിലെ രാഷ്ട്രീയ, സാമൂഹിക പ്രവർത്തകനായിരുന്ന പരേതനായ വരിക്കോടൻ അബ്ദുല്ല മൗലവിയുടെയും മഠത്തിൽ മറിയുമ്മയുടെയും മകനാണ്. ചുങ്കത്തറ പൂക്കോട്ടു മണ്ണയിലെ പരേതനായ പുലത്ത് അഹമ്മദ്കുട്ടി ഹാജി എന്ന കുഞ്ഞാന്റെ മകൾ സീനത്ത് പുലത്താണ് സഹധർമിണി. 


പാലേമാട് ശ്രീവിവേകാനന്ദ ഇൻസ്റ്റിറ്റിയൂട്ട് പിജി വിദ്യാർത്ഥിനി റസീന റഷീദ്, ഡിഗ്രി വിദ്യാർത്ഥിനികളായ റഫീദ റഷീദ്, റാനിയാ റഷീദ് (ചുങ്കത്തറ മാർത്തോമാ കോളേജ് യൂനിയൻ വൈസ് ചെയർപേഴ്‌സൺ), കോവൈ ആർവിഎസ് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി ബിടെക് അവസാന വർഷ വിദ്യാർത്ഥി അബ്ദുറഹിമാൻ വരിക്കോടൻ എന്നിവർ മക്കളാണ്. റിയാദ് സൗദി ടെലികോം കമ്പനി (എസ്.ടി.സി) ഹെഡ് ക്വാർട്ടേഴ്‌സിൽ സിസ്റ്റം എൻജിനീയറായ സനീജ് കെ കരീം, ബിസിനസ് രംഗത്തു പ്രവർത്തിക്കുന്ന ജാസിം അഹമ്മദ് എന്നിവർ മരുമക്കളാണ്.
 

Latest News