ന്യൂദല്‍ഹി- യുഎസ് പോലുള്ള വികസിത രാജ്യങ്ങള്‍ ചെയ്ത പോലെ വൈദ്യപരമായ ആവശ്യങ്ങള്‍ക്കുള്ള കഞ്ചാവ് ഉപയോഗം ഇന്ത്യയിലും നിയമവിധേയമാക്കണമെന്ന് കേന്ദ്ര വനിതാ ശിശു വികസന മന്ത്രി മേനക ഗാന്ധി നിര്‍ദേശിച്ചു. മയക്കുമരുന്ന് ഉപയോഗം കുറച്ചു കൊണ്ടുവരുന്നതിനുള്ള ദേശീയ നയം രൂപീകരിക്കുന്ന മന്ത്രിസഭാ സമിതി മുമ്പാകെയാണ് മേനക ഈ നിര്‍ദേശം മുന്നോട്ടു വച്ചത്. കഞ്ചാവ് നിയമ വിധേയമാക്കിയതിലൂടെ യുഎസ് അടക്കം പല രാജ്യങ്ങളിലും മയക്കുമരുന്ന് ദുരുപയോഗം കുറഞ്ഞിട്ടുണ്ടെന്ന് ഈ സാധ്യത ഇന്ത്യയിലും പയറ്റിനോക്കാമെന്ന് മന്ത്രി യോഗത്തില്‍ അറിയിച്ചു.
'വൈദ്യ ആവശ്യങ്ങള്‍ക്ക് കഞ്ചാവ് നിയമവിധേയമാക്കണം. പ്രത്യേകിച്ച് ഇത് ക്യാന്‍സര്‍ ചികിത്സയില്‍ ഫലം ചെയ്യുന്ന ഒന്നാണ്,' മന്ത്രി പിടിഐയോട് പറഞ്ഞു. ഇതുകൂടാതെ മരുന്നുകളുടെ കൂട്ടത്തിലുള്ള കോഡെയ്ന്‍ കഫ് സിറപ്പുകള്‍ അടക്കമുള്ള മരുന്നുകളുടെ ലഭ്യതയും വില്‍പ്പനയും നിയന്ത്രിക്കേണ്ടതുണ്ടെന്നും അവര്‍ ആവശ്യപ്പെട്ടു.
മന്ത്രിസഭ തയാറാക്കിയ ദേശീയ മയക്കുമരുന്നുപയോഗ ലഘൂകരണ നയത്തിന്‍റെ കരട് രേഖ ചില മാറ്റങ്ങളോടെ സമിതിയുടെ രണ്ടാം യോഗത്തില്‍ അംഗീകരിച്ചു. ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ആണ് സമിതി അധ്യക്ഷന്‍. ഈ നയം നടപ്പിലാക്കുന്നതിന് 125 കോടി രൂപ വാര്‍ഷിക ചെലവുണ്ട്. ജയിലുകളിലും ജുവനൈല്‍ ഹോമുകളിലും ഫാക്ടറികളും വ്യവസായ ശാലകളിലും ഡീ അഡിക്ഷന്‍ സെന്ററുകള്‍ സ്ഥാപിക്കണമെന്നും മന്ത്രിസഭാ സമിതി നേര്തതെ നിര്‍ദേശിച്ചിരുന്നു.