ഷാര്‍ജ- ഷാര്‍ജ കണ്‍സള്‍റ്റേറ്റീവ് കൗണ്‍സിലിലേക്ക് ബുധനാഴ്ച നടന്ന പോളിംഗില്‍ വോട്ടര്‍മാര്‍ കൂട്ടമായെത്തി. പ്രതികൂല കാലാവസ്ഥ അവഗണിച്ചായിരുന്നു കനത്ത പോളിംഗ്. മിക്ക കേന്ദ്രങ്ങളിലും ബാലറ്റ് പെട്ടികള്‍ നിറഞ്ഞുകവിഞ്ഞു. നാലു ദിവസം നീളുന്ന വോട്ടിംഗിനായി ആകെ ഒമ്പത് പോളിംഗ് സ്റ്റേഷനുകളാണ് എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിലായി ഒരുക്കിയിട്ടുള്ളത്.
പകുതി അംഗങ്ങളുടെ തെരഞ്ഞെടുപ്പാണ് ബുധനാഴ്ച നടന്നത്. എല്ലാ ദിവസവും രാവിലെ എട്ടു മുതല്‍ രാത്രി എട്ടു വരെയാണ് വോട്ടെടുപ്പ്. 23 ന് സമാപിക്കും. രജിസ്റ്റര്‍ ചെയ്ത ഷാര്‍ജ സ്വദേശികള്‍ക്കാണ് വോട്ടുകള്‍ നല്‍കാനാകുക.