Sorry, you need to enable JavaScript to visit this website.

ആർ.എസ്.എസ് പ്രവർത്തകന്‍റെ കൊല; സി.പി.എമ്മിന് ബന്ധമില്ലെന്ന് കോടിയേരി


തിരുവനന്തപുരം- ആർ.എസ്.എസ് പ്രവർത്തകന്‍റെ കൊലപാതകത്തിൽ സി.പി.എമ്മിന് ബന്ധമില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. രാജേഷിന്‍റെത് രാഷ്ട്രീയ കൊലപാതകമല്ലെന്നും വ്യക്തിവൈരാഗ്യമാണെന്നും കോടിയേരി വ്യക്തമാക്കി. കൊല്ലപ്പെട്ട രാജേഷും പ്രതി മണിക്കുട്ടനും തമ്മിൽ നേരത്തെ പ്രശ്‌നങ്ങളുണ്ടെന്നും അതിന്‍റെ പേരിൽ ഇവർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു. കൊലയാളി സംഘത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികളിൽപെട്ടവരാണുളളത്.പ്രതികളിലൊരാൾ ബിഎംഎസ് പ്രവർത്തകന്‍റെയും ഐഎൻടിയുസി പ്രവർത്തകന്‍റെയും മക്കളാണെന്നും മണിക്കുട്ടൻ മുൻ കോൺഗ്രസ് പ്രവർത്തകനാണെന്നും കോടിയേരി പറഞ്ഞു.
കേരളത്തിലെമ്പാടും അക്രമം അഴിച്ചുവിടാനാണ് ബിജെപി ശ്രമമെന്ന് കോടിയേരി പറഞ്ഞു. സംസ്ഥാനത്ത് അരാജകത്വം സൃഷ്ടിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. ആർ.എസ്.എസ്-ബിജെപി നേതാക്കൾ അണികളെ അഴിച്ചുവിട്ടിരിക്കുകയാണ്. പ്രാദേശിക സംഭവത്തെ വലുതാക്കാനുളള ബിജെപി ഹർത്താൽ. ചെന്നിത്തലയുടെ നിരാഹാരം ഹർത്താലായതുകൊണ്ട് ഭക്ഷണം ലഭിക്കാനിടയില്ലാത്തതുകൊണ്ടാണെന്നും കോടിയേരി പറഞ്ഞു.

എന്നാൽ മണിക്കുട്ടൻ കോൺഗ്രസ് പ്രവർത്തകനാണെന്ന കോടിയേരിയുടെ വാദം കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസൻ തള്ളിക്കളഞ്ഞു. സി.പി.എമ്മിന്റെ ബൂത്ത് കമ്മിറ്റി കൺവീനറായിരുന്നുവെന്നും ഹസൻ ആരോപിച്ചു.  

Latest News