കോഴിക്കോട്- കേരളത്തിൽ മാവോയിസ്റ്റുകളെ സഹായിക്കുന്നത് ഇസ്്‌ലാമിക തീവ്രവാദികളാണ് എന്ന പ്രസ്താവനയിൽ വിശദീകരണവുമായി സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ മാസ്റ്റർ. എൻ.ഡി.എഫിനെയും പോപ്പുലർ ഫ്രണ്ടിനെയുമാണ് താൻ ഉദ്ദേശിച്ചതെന്നും ഇക്കാര്യം യാഥാർത്ഥ്യമാണെന്നും മോഹനൻ മാസ്റ്റർ പറഞ്ഞു. പന്തീരാങ്കാവ് സംഭവത്തിൽ ഈ സംഘടനകൾക്ക് സ്വാധീനമുണ്ടെന്നും ലീഗ് എന്തിനാണ് എൻ.ഡി.എഫിനെ ന്യായീകരിക്കുന്നതെന്നും മോഹനൻ മാസ്റ്റർ ചോദിച്ചു. അലന്റെയും താഹയുടെയും മാവോയിസ്റ്റ് ബന്ധം പരിശോധിച്ചുവരികയാണ്. കോഴിക്കോടിന്റെ സഹചര്യമാണ് താൻ വ്യക്തമാക്കിയതെന്നും മോഹനൻ മാസ്റ്റർ പറഞ്ഞു.