Sorry, you need to enable JavaScript to visit this website.

മഹാരാഷ്ട്ര സര്‍ക്കാര്‍: എല്ലാ തടസ്സങ്ങളും നീങ്ങിയെന്ന് ശിവസേന

മുംബൈ- മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള എല്ലാ തടസ്സങ്ങളും നീങ്ങിയെന്നും നാളെ ഉച്ചയോടെ എല്ലാ കാര്യങ്ങളും വ്യക്തമാകുമെന്നും ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് അറിയിച്ചു.

കഴിഞ്ഞ 10-15 ദിവസമായി സര്‍ക്കാര്‍ രൂപീകരണത്തനുമുന്നില്‍ ഉണ്ടായിരുന്ന തടസ്സങ്ങളൊന്നും ഇപ്പോഴില്ല. നാളെ ഉച്ചക്ക് 12 മണിക്ക് വ്യക്തമായ ചിത്രം ലഭിക്കുമെന്നും നടപടികള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

 

 

Latest News