ദുബായ്- കണ്ണൂര്‍ പുതിയങ്ങാടി സ്വദേശി പൂവന്‍ കളത്തിലെ പുരയില്‍ അബ്ദുല്‍ ഖാദറിന്റെ മകന്‍ കെ.ടി. ഹക്കീം (52) ദുബായില്‍ വാഹനാപകടത്തില്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരുക്കേറ്റു. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നിനാണ് അപകടം. ഗോള്‍ഡന്‍ ഏജ് ജനറല്‍ ട്രേഡിംഗ് ഉടമയായ ഹക്കീമും സുഹൃത്തുക്കളും സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പെട്ടത്.
അല്‍ അവീര്‍ ഫ്രൂട്‌സ് ആന്‍ഡ് വെജിറ്റബിള്‍ മാര്‍ക്കറ്റിലേക്കുള്ള വഴിമധ്യേ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ട്രെയിലറിലിടിക്കുകയായിരുന്നു. ഹക്കീം തല്‍ക്ഷണം മരിച്ചു. മാതാവ്: റാബിയ. ഭാര്യ: ഫാത്തിബി. ഫഹീം, ഹസ്‌ന, ഹിബ എന്നിവര്‍ മക്കളാണ്.