ന്യൂദല്‍ഹി- 2016-17 സാമ്പത്തിക വര്‍ഷം രാജ്യത്തുടനീളം ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡുകളിലും മറ്റുമായി പിടിച്ചെടുത്ത പണത്തിന്‍റെയും സര്‍ണത്തിന്‍റെയും ആകെ മൂല്യം 1,469.42 കോടി രൂപ! . മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയിലേറെ വരുമിത്. 2015-16-ല്‍ 712.68 കോടി രൂപയായിരുന്നു ഇത്. കള്ളപ്പണം ഒളിപ്പിച്ചവരെ പിടികൂടാന്‍ കഴിഞ്ഞ വര്‍ഷം ആദായ നികുതി അധികൃതര്‍ 1,152 റെയ്ഡുകളാണ് നടത്തിയത്. ഇതില്‍ 900-ലെറെ റെയ്ഡുകളും നോട്ടുനിരോധനത്തെ തുടര്‍ന്നുള്ള നവംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളില്‍ മാത്രമായിരുന്നു.
ഈ അഞ്ചു മാസത്തിനിടെ 1000 കോടി രൂപയാണ് പിടികൂടിയത്. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ 103.02 കോടി രൂപയുടെ കള്ളപ്പണം പിടിച്ചിട്ടുണ്ട്. ആദായ നികുതി വകുപ്പെടുത്ത കേസുകളുടെ എണ്ണത്തിലും ഗണ്യമായ വര്‍ധനയുണ്ട്. 2015-16 വര്‍ഷം 552 കേസുകള്‍ മാത്രമായിരുന്നെങ്കില്‍ കഴിഞ്ഞ വര്‍ഷം 1,252 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
കള്ളപ്പണം വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ അനുവദിച്ച നാലു മാസ കാലാവധിക്കു ശേഷമാണ് ആദായ നികുതി വകുപ്പ് റെയ്ഡുകള്‍ ശക്തമാക്കിയത്. നികുതി വെട്ടിപ്പിനെ ഒരിക്കലും വച്ചുപൊറുപ്പിക്കില്ലെന്ന് സെന്‍ട്രന്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സ് മേധാവി സുശീല്‍ ചന്ദ്രയും വ്യക്തമാക്കി. ഫിനാല്‍ഷ്യല്‍ ഇന്‍റലി ജന്‍സ് യൂണിറ്റ് (എഫ്.ഐ.യു) ശേഖരിക്കുന്ന വിവരങ്ങള്‍ പരിശോധിച്ച് നികുതി പരിധിക്ക് പുറത്തു നില്‍ക്കുന്ന പണക്കാരെ കണ്ടെത്താനാണ് ആദായ നികുതിയുടെ പുതിയ നീക്കം.