ന്യൂദല്‍ഹി- പഠനം പൂര്‍ത്തിയാക്കിയിട്ടില്ല, അടുത്തതായി എന്തുചെയ്യണമെന്ന് ചിന്തിക്കുന്നു സ്മൃതി ഇറാനി കുറിച്ചു.
ഡിഗ്രിയില്ലാത്ത ദുഃഖം പങ്കുവച്ച സ്മൃതി ഇറാനിയെ ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ. ഭാരതീയ പോഷന്‍ കൃഷി കോഷ് പദ്ധതിക്ക് തുടക്കമിട്ട ചടങ്ങിന് ശേഷമാണ് സ്മൃതി ഇറാനി ഗേറ്റ്‌സിനൊപ്പം നില്‍ക്കുന്ന ഫോട്ടോയും കുറിപ്പും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. നിമിഷങ്ങള്‍ക്കകം ഈ ഫോട്ടോയും കുറിപ്പു0 വൈറലാകുകയായിരുന്നു. പഠനം പൂര്‍ത്തിയാക്കിയിട്ടില്ല. അടുത്തതായി എന്തുചെയ്യണമെന്ന് ചിന്തിക്കുന്നു സ്മൃതി ഇറാനി കുറിച്ചു. ചിരിക്കുന്ന ബില്‍ഗേറ്റ്‌സിനെ നിസ്സഹായതോടെ നോക്കുന്ന ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്.
താന്‍ ബിരുദധാരിയാണെന്ന് മുന്‍ തിരഞ്ഞെടുപ്പ് സത്യവാങ്മൂലങ്ങളില്‍ പറഞ്ഞിട്ടുള്ള സ്മൃതി, ബിരുദധാരിയല്ലെന്ന് 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയില്‍ വെളിപ്പെടുത്തിയിരുന്നു.
രണ്ട് വര്‍ഷത്തിന് ശേഷം ഹാര്‍വാഡ് സര്‍വകലാശാലയിലെ ബിരുദ പഠനം ഉപേക്ഷിച്ച ബില്‍ ഗേറ്റ്‌സ് 110 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയാണ്.
സ്മൃതി ഇറാനിയുടെ ഈ പോസ്റ്റിന് ഇതുവരെ 67,000 ലധികം ലൈക്കുകളും 700 ല്‍ കൂടുതല്‍ കമന്റുകളും ലഭിച്ചു കഴിഞ്ഞു. കൂടാതെ, പോസ്റ്റിനു താഴെയുള്ള പ്രതികരണങ്ങളത്രയും താമാശ നിറഞ്ഞതും സ്മൃതി ഇറാനിയെ ട്രോളുന്നവയുമാണ്.