Sorry, you need to enable JavaScript to visit this website.

വായു മലിനീകരണം ഗുരുതരം; ദല്‍ഹി യാത്രക്കാര്‍ക്ക് മാസ്‌കുകള്‍ നല്‍കി എയര്‍ ഏഷ്യ

ന്യൂദല്‍ഹി- ദല്‍ഹിയിലേക്കുള്ള എയര്‍ ഏഷ്യ വിമാനങ്ങളിലെ യാത്രക്കാര്‍ക്ക് വായുമലിനീകരണം കണക്കിലെടുത്ത് മാസ്‌ക് വിതരണം ചെയ്യുന്നു. ബംഗളൂരു,ഹൈദരാബാദ്, മുംബൈ, കൊല്‍ക്കത്ത എന്നീ  നഗരങ്ങളില്‍നിന്നുള്ള ദല്‍ഹി വിമാനങ്ങളിലെ യാത്രക്കാര്‍ക്ക് ഈ മാസം അവസാനം വരെ മാസ്‌കുകള്‍ നല്‍കുമെന്ന് എയര്‍ ഏഷ്യ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സഞ്ജയ് കുമാര്‍ പറഞ്ഞു.

കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ദല്‍ഹിയിലേയും ദേശീയ തലസ്ഥാന മേഖലയിലേയും വായുമലിനീകരണം ഏറ്റവും രൂക്ഷമായ പശ്ചാത്തലത്തിലാണിത്.

എയര്‍ ഏഷ്യയില്‍ യാത്ര ചെയ്യുന്ന അതിഥികള്‍ക്ക് ഏറ്റവും നല്ല അനുഭവം സമ്മാനിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഇക്കാരണത്താലാണ് അവരുടെ ആരോഗ്യസംരക്ഷണം കൂടി കണക്കിലെടുത്തുള്ള നടപടിയെന്ന് അദ്ദേഹം അവകാശപ്പെട്ടു.
ദല്‍ഹി നഗരത്തിലെ വായുമലിനീകരണം മൂലം ഉണ്ടാകാവുന്ന അസുഖങ്ങളില്‍നിന്ന് യാത്രക്കാര്‍ക്ക് സുരക്ഷ നല്‍കാനാകുമെന്ന് എയര്‍ ഏഷ്യ വക്താവ് കൂട്ടിച്ചേര്‍ത്തു.
യാത്രക്കാര്‍ക്ക് മാസ്‌കുകള്‍ നല്‍കി തുടങ്ങിയെന്നും ഇത് ഈ മാസം 29 വരെ തുടരുമെന്നും എയര്‍ ഏഷ്യ അറിയിച്ചു.

 

Latest News