ന്യൂദല്‍ഹി- രാജ്യത്ത് കൊലപാതകങ്ങള്‍ പൊതുവെ കുറയുകയാണെങ്കിലും പ്രണയം കാരണമുള്ള കൊലകള്‍ വര്‍ധിക്കുകയാണെന്ന് കണക്ക്. 2001 നും 2017 നുമിടയില്‍ രാജ്യത്ത് പ്രണയത്തിന്റെ പേരിലുള്ള കൊലപാതകള്‍ വര്‍ധിച്ചുവെന്ന് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ (എന്‍.സി.ആര്‍.ബി) കണക്കുകള്‍ വ്യക്തമാക്കുന്നു.
2001 ല്‍ 36,202 കൊലപാതകങ്ങളാണ് എന്‍.സി.ആര്‍.ബി രജിസ്റ്റര്‍ ചെയ്തത്. 2017 ല്‍ ഇത് 28,653 ആയി കുറഞ്ഞു. 21 ശതമാനത്തിന്റെ കുറവ്. ഈ കാലയളവില്‍ ലോകത്തു തന്നെയും കൊലപാതകള്‍ കുറഞ്ഞിട്ടുണ്ടെന്ന് കണക്കുകള്‍ പറയുന്നു.
2001 നും 17നും ഇടയില്‍ രാജ്യത്ത് വ്യക്തി വൈരാഗ്യത്തിന്റെ പേരിലുള്ള കൊലകള്‍ 4.3 ശതമാനവും സ്വത്തു തര്‍ക്കത്തിന്റെ പേരിലുള്ളത് 12 ശതമാനവും കുറഞ്ഞു. എന്നാല്‍ പ്രണയവും അവിഹത ബന്ധങ്ങളും കാരണമുള്ള കൊലപാതകങ്ങള്‍ 28 ശതമാനം വര്‍ധിച്ചു. 2016 ല്‍ പ്രണയക്കൊലകള്‍ 1493 ആയിരുന്നുവെങ്കില്‍ 2017 ല്‍ നേരിയ കുറവുണ്ട്-1390
ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് കൊലപാതകങ്ങള്‍ക്കുള്ള കാരണം പ്രണയം ഒന്നാം സ്ഥാനത്ത്.