Sorry, you need to enable JavaScript to visit this website.

ശിവസേനയേക്കാൾ ഭേദം ബി.ജെ.പി, ഭാവി സൂചനയുമായി കർണാടകയിൽ കുമാരസ്വാമി 

ബംഗളൂരു- ബി.ജെ.പിയുമായി ഒത്തുപോകുന്നതിൽ വിമുഖതയില്ലെന്ന് ചൂണ്ടിക്കാട്ടി കർണാടക മുൻ മുഖ്യമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി കുമാരസ്വാമി. കർണാടകയിൽ അടുത്ത മാസം അഞ്ചിന് പതിനഞ്ച് സീറ്റുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കുമാരസ്വാമിയുടെ പ്രസ്താവന. 15 സീറ്റുകളിൽ വിജയിച്ചില്ലെങ്കിൽ നിലവിലുള്ള ബി.ജെ.പി സർക്കാറിന് വിജയിക്കാനാകില്ല. ഈ സഹചര്യത്തിൽ കുമാരസ്വാമിയുടെ പ്രസ്താവനക്ക് ഏറെ പ്രാധാന്യമുണ്ട്. മഹാരാഷ്ട്രയിൽ മൃദുഹിന്ദുത്വമാണ് ബി.ജെ.പി പിന്തുടരുന്നതെന്നും എന്നാൽ തീവ്രഹിന്ദുത്വ നിലപാടുള്ള ശിവസേനയുമായി കോൺഗ്രസ് സഖ്യമുണ്ടാക്കിയാൽ പിന്നെ ജെ.ഡി.എസ് ബി.ജെ.പിയുമായി ഒന്നിക്കുന്നതിനെ എതിർക്കാനാകില്ലെന്നും കുമാരസ്വാമി വ്യക്തമാക്കി. ശിവസേനയേക്കാൾ ഭേദം ബി.ജെ.പിയാണെന്നും അദ്ദേഹം പറഞ്ഞു.
 

Latest News