ഹൈദരാബാദ്- ആണ്‍കുട്ടിയെ പ്രസവിക്കാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയെന്ന പരാതിയുമായി തെലങ്കന യുവതി.
തന്നെ മൊഴി ചൊല്ലിയ ശേഷം ഭര്‍ത്താവ് മറ്റൊരു യുവതിയെ വിവാഹം ചെയ്തതായും മെഹ് റാജ് ബീഗം പരാതിയില്‍ പറയുന്നു.
മുത്തലാഖ് വിരുദ്ധ നിയമം അനുസരിച്ച് ഭര്‍ത്താവിനെ ശിക്ഷിക്കണമെന്നാണ് യുവതി പോലീസില്‍ നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.