Sorry, you need to enable JavaScript to visit this website.

മദ്‌റസ പിരിവിനിടെ വനിതാ എസ്.ഐ സ്വർണമോതിരം ഊരി നൽകി

കണ്ണൂർ- മദ്‌റസക്ക് വേണ്ടി ധനസമാഹരണത്തിനിടെ വനിതാ എസ്.ഐ സ്വർണം മോതിരം ഊരി നൽകി. കണ്ണൂർ ജില്ലയിലെ ചെറുവാഞ്ചേരിയിലാണ് സംഭവം. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ മദ്‌റസക്ക് വേണ്ടിയുള്ള ധനസമാഹരണം നടക്കുകയായിരുന്നു. ഇതിനിടയിലാണ് സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ എസ് ഐ കടന്ന് വന്നത്.സംഘാടകരെയും നാട്ടുകാരെയും അതിശയിപ്പിച്ച് അവർ തന്റെ കൈവിരലിലെ സ്വർണ്ണമോതിരം ധനസമാഹരണത്തിലേക്ക് ഊരിനൽകുകായിരുന്നു. സാദിഖലി ശിഹാബ് തങ്ങൾ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
 

Latest News