ന്യൂദൽഹി- വടക്കൻ സിയാച്ചിനിലുണ്ടായ ഹിമപാതത്തിൽ നാലു സൈനികരടക്കം ആറുപേർ മരിച്ചു. രണ്ടു ചുമട്ടുതൊഴിലാളികളാണ് സൈനികർക്ക് പുറമെ മരിച്ചത്. എട്ടുപേർ ഇവിടെ കുടുങ്ങിയിരുന്നു. ഇതിൽ രണ്ടുപേരെ രക്ഷിച്ചു. സമുദ്രനിരപ്പിൽനിന്ന് 20000 അടി ഉയരത്തിലുള്ള പ്രദേശത്ത് ഇന്നലെ വൈകിട്ട് മൂന്നിനാണ് ഹിമപാതമുണ്ടായത്. ലോകത്തിലെ ഏറ്റവും ഉയരമുള്ള സൈനികഭൂമിയാണ് സിയാച്ചിൻ. പട്രോളിംഗിനിടെയാണ് അപകടമുണ്ടായത്. മൈനസ് മുപ്പത് ഡിഗ്രിയുള്ള ഇവിടെ തണുപ്പ് അറുപത് ഡിഗ്രിയിൽ എത്തിയിട്ടുണ്ട്. കാറക്കോറം മലനിരകളിലാണ് സിയാച്ചിൻ സൈനിക ക്യാംപ്. ഹിമപാതത്തിൽ കുടുങ്ങിയ സൈനികരെയെല്ലാം പുറത്തെടുത്തിട്ടുണ്ടെന്ന് സൈന്യം അറിയിച്ചു. പുറത്തെടുക്കുമ്പോൾ തന്നെ ഏഴു പേരുടെ നില ഗുരുതരമായിരുന്നു.