അബുദാബി- യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ സഹോദരന്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ അന്തരിച്ചു. എല്ലാ ഔദ്യോഗിക സ്ഥലങ്ങളിലും ദുഃഖാചരണത്തിന്റെ ഭാഗമായി ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.
മൂന്നു ദിവസത്തെ ദുഃഖാചരണമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ശൈഖ് സുല്‍ത്താന്റെ മരണത്തില്‍ അനുശോചനവും പ്രാര്‍ഥനയും അറിയിച്ച് പ്രസിഡന്റിന്റെ ഓഫീസ് പ്രസ്താവന പുറപ്പെടുവിച്ചു.