Sorry, you need to enable JavaScript to visit this website.

ഗോട്ടബയ പ്രസിഡന്റ്; ഭയത്തിന്റെ നിഴലില്‍ ശ്രീലങ്കയിലെ തമിഴ്, മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ 

കൊളംബോ- ശ്രീലങ്കയിലെ ആഭ്യന്തര യുദ്ധകാലത്ത് പ്രതിരോധ സെക്രട്ടറിയായ ഗോട്ടബല രാജപക്ഷെ പുതിയ പ്രസിഡന്റായി അധികാരത്തിലെത്തുമ്പോള്‍ രാജ്യത്തെ തമിഴ്, മുസ്‌ലിം ന്യൂനപക്ഷ വിഭാഗങ്ങള്‍ ആശങ്കയുടെ നിഴലില്‍. ദേശീയവാദിയും ഭൂരിപക്ഷ പിന്തുണയുമുള്ള ഗോട്ടബയ എട്ടു മാസം മുമ്പ് ലങ്കയില്‍ നടന്ന ഭീകരാക്രമണം പ്രധാന പ്രചാരണ ആയുധമാക്കിയാണ് കടുത്ത മത്സരം നടന്ന തെരഞ്ഞെടുപ്പിനെ നേരിട്ടത്. 70 കാരനായി ഈ മുന്‍ ലഫ്. കേണലിന്റെ വിജയം 2005 മുതല്‍ 2015 വരെ പ്രസിഡന്റായിരുന്ന സഹോദരന്‍ മഹിന്ദ രാജപക്ഷെയുടെ ഭരണ കാലത്തെ കുറിച്ച് അറിയുന്നവര്‍ ആശങ്കയോടെയാണ് കാണുന്നത്. തമിഴ് വംശജരും മുസ്‌ലിം ജനവിഭാഗവും ആക്ടിവിസ്റ്റുകളും മാധ്യമപ്രവര്‍ത്തകരുമെല്ലാം.

ലങ്കയിലെ ജനസംഖ്യയുടെ പത്തു ശതമാനമാണ് മുസ്‌ലിംകള്‍. ബുദ്ധ ഭൂരിപക്ഷമുള്ള ശ്രീലങ്കയില്‍ 2.16 കോടിയാണ് ജനസംഖ്യ. ഏപ്രിലില്‍ ഉണ്ടായ ഭീകരാക്രമണത്തിനു ശേഷം മുസ്‌ലിംകള്‍ക്കെതിരെ അതിക്രമങ്ങള്‍ ഏറിയിട്ടുണ്ട്. നിരവധി മുസ്‌ലിം വീടുകളും ഷോപ്പുകളും തീയിട്ടു നശിപ്പിക്കപ്പെട്ടു. മുസ്‌ലിംകള്‍ക്കെതിരായി രംഗത്തുള്ളവര്‍ ഗോട്ടബയയെ അനുകൂലിക്കുന്നവരാണ്. ഇതാണ് ആശങ്കയ്ക്ക് ഒരു കാരണം. ജനസംഖ്യയില്‍ 15 ശതമാനം വരുന്ന തമിഴര്‍ക്കും മുസ്ലിംകള്‍ക്കും ഭൂരിപക്ഷമുള്ള വടക്കന്‍, കിഴക്കന്‍ പ്രവിശ്യകളില്‍ ഗോട്ടബയക്ക് വോട്ടുകള്‍ വളരെ കുറവ് മാത്രമെ ലഭിച്ചിട്ടുള്ളൂവെന്നത് ഇത് ശരിവെക്കുന്നു. എങ്കിലും എല്ലാ ശ്രീലങ്കക്കാര്‍ക്കും വേണ്ടി ശബ്ദിക്കുമെന്നാണ് ഗോട്ടബയ വിജയ ദിവസം പ്രഖ്യാപിച്ചത്.

മതതീവ്രാദം അടിച്ചൊതുക്കും എന്നതായിരുന്നു ഗോട്ടബയയുടെ തെരഞ്ഞെടുപ്പു മുദ്രാവാക്യങ്ങളില്‍ പ്രധാനം. ഇതു സമീപ കാല ഭീകരാക്രമണത്തെ മുന്‍നിര്‍ത്തിയായിരുന്നു. പ്രാദേശിക മുസ്ലിം തീവ്രവാദി സംഘടനയാണ് സ്‌ഫോടന പരമ്പരയ്ക്കു പിന്നിലെന്ന് കണ്ടെത്തിയിരുന്നു. 

സിംഹള ഭൂരിപക്ഷത്തിന്റെ എല്ലാ പിന്തുണയും ഗോട്ടബയക്കുണ്ട്. ബുദ്ധ മത നേതൃത്വത്തിന്റേയും പിന്തുണയുണ്ട്. 37 വര്‍ഷം നീണ്ട ആഭ്യന്തര യുദ്ധം അവസാനിപ്പിച്ചതില്‍ സഹോദരന്‍ മഹിന്ദയ്‌ക്കൊപ്പം ഗോട്ടബയ വഹിച്ച പങ്കിനാണ് ഈ പിന്തുണ. ഈ യുദ്ധത്തില്‍ 40,000 തമിഴരെ സൈന്യം കൊലപ്പെടുത്തിയിട്ടുണ്ട്. സഹോദരന്‍ മഹിന്ദ രാജപക്ഷെ പ്രസിഡന്റായിരിക്കെ ഡിഫന്‍സ് സെക്രട്ടറിയായ ഗോട്ടബയയുടെ നിയന്ത്രണത്തിലായിരുന്ന സൈന്യം മൊത്തം. എതിരാളികളേയും മാധ്യമപ്രവര്‍ത്തകരേയും ഉന്നമിട്ട ഡെത്ത് സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം ഗോട്ടബയയുടെ മേല്‍നോട്ടത്തിലായിരുന്നെന്നും ആക്ഷേപമുയര്‍ന്നിരുന്നു. ഈ ആരോപണങ്ങളെല്ലാം അദ്ദേഹം നിഷേധിക്കുന്നു.
 

Latest News