ലഖ്‌നൗ- ഉത്തര്‍ പ്രദേശിലെ ആഗ്ര ജില്ലയുടെ പേര് അഗ്രവന്‍ എന്നാക്കി മാറ്റാന്‍ തീവ്രഹിന്ദുത്വ നേതാവ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനു കീഴിലുള്ള ബിജെപി സര്‍ക്കാരിന്റെ നീക്കം. ലോകാത്ഭുതങ്ങളിലൊന്നായ താജ്മഹല്‍ സ്ഥിതി ചെയ്യുന്ന ചരിത്ര പ്രാധാന്യമുള്ള നഗരത്തിന്റെ പേരും മാറ്റാനാണു നീക്കം. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ആഗ്രയിലെ അംബേദ്കര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് വിദഗ്ധ ഉപദേശം തേടിയിരിക്കുകയാണ്. പണ്ടു കാലത്ത് അഗ്രവന്‍ എന്നായിരുന്നു ആഗ്രയുടെ പേരെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. ഇങ്ങിനെ ഒരു പേര് വിളിക്കാനുണ്ടായ സാഹചര്യത്തെ കുറിച്ചാണ് ചരിത്രകാരന്‍മാരില്‍ നിന്നും വിദഗ്ധരില്‍ നിന്നും സര്‍ക്കാര്‍ ഉപദേശം തേടിയിരിക്കുന്നത്. നേരത്തെ അലഹബാദിന്റെ പേരു മാറ്റി പുരാണത്തിലെ പേരായ പ്രയാഗ്‌രാജ് എന്നും മുഗള്‍ സാരായ് റെയില്‍വെ സ്റ്റേഷന്റെ പേര് മാറ്റി ആര്‍ എസ് എസ് ആചാര്യന്‍ ദീന്‍ദയാല്‍ ഉപാധ്യയയുടെ പേരും നല്‍കിയിരുന്നു.