പ്രവാസി നാട്ടിലെത്തിയപ്പോള്‍ ഭാര്യയുടെ രണ്ടാം വിവാഹം; കോടതി വഴി തടഞ്ഞു

തലശ്ശേരി- കല്യാണപ്പന്തലില്‍ കോടതി ഇടപെടല്‍. ഞായറാഴ്ച നടന്നുകൊണ്ടിരുന്ന വിവാഹം കോടതി തടഞ്ഞു. വിദേശത്തായിരുന്ന യുവാവിന്റെ പരാതിയിലാണ് ഭാര്യയുടെ രണ്ടാം വിവാഹം കോടതി വിലക്കിയത്. തലശ്ശേരിയിലാണ് നാടകീയ വിധിക്ക് സാക്ഷ്യം വഹിച്ചത്. കണ്ണൂര്‍ കണ്ണാടിപ്പറമ്പിലെ കൃഷ്ണദാസ് നിലയത്തില്‍ കെ.കൃഷ്ണദാസ് അഡ്വ. വി.ജയകൃഷ്ണന്‍ മുഖേന സമര്‍പ്പിച്ച ഹരജിയിലാണ് കോടതി നടപടി.

പരാതിക്കാരന്‍ 2004 ഫെബ്രുവരി 23 നാണ് നിട്ടൂര്‍ തെരുവിലെ ഗംഗയില്‍ രേഷ്മയെ വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ പതിനാല് വയസ്സുള്ള ഒരു പെണ്‍കുട്ടിയുമുണ്ട്.

വിദേശത്തായിരുന്ന പരാതിക്കാരന്‍ കഴിഞ്ഞ ദിവസം നാട്ടില്‍ എത്തിയപ്പോഴാണ് ഭാര്യ നിലവിലെ വിവാഹ ബന്ധം നിലനില്‍ക്കെ ആംബുലന്‍സ് വാന്‍ ഡ്രൈവറായ രാജേഷുമായി വിവാഹം നടത്താന്‍ തീരുമാനിച്ചതായി  അറിയുന്നത്. ഇതോടെ കോടതിയെ സമീപിക്കുകയായിരുന്നു. ഇതു സംബന്ധിച്ച് കൃഷ്ണദാസ് ധര്‍മ്മടം പോലീസ് സ്‌റ്റേഷനിലും പരാതി നല്‍കിയിട്ടുണ്ട്.

 

Latest News