ന്യൂദൽഹി- ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമി രാമക്ഷേത്ര നിർമ്മാണത്തിന് വിട്ടുകൊടുത്ത സുപ്രീം കോടതി വിധിക്കെതിരെ പുനപരിശോധന ഹരജി നൽകാൻ മുസ്ലിം പേഴ്‌സണൽ ലോ ബോർഡ് തീരുമാനിച്ചു. ഒരു മാസത്തിനകം ഹരജി നൽകും.
പള്ളി നിർമ്മാണത്തിന് അനുവദിച്ച അഞ്ചേക്കർ ഭൂമി സ്വീകരിക്കില്ലെന്നും ബോർഡ് വ്യക്തമാക്കി. ബോർഡിലെ ഭൂരിപ തീരുമാനപ്രകാരമാണ് റിവ്യൂ ഹരജി നൽകുന്നത്.