ബെംഗളൂരു- കോണ്‍ഗ്രസ് വിമതനും ബി.ജെ.പി. സ്ഥാനാര്‍ത്ഥിയുമായ എം.ടി.ബി. നാഗരാജിന്റെ ആസ്തിയില്‍ 18 മാസത്തിനുള്ളില്‍ 185. 7 കോടിയുടെ വര്‍ധന. ഉപതിരഞ്ഞെടുപ്പില്‍ ഹൊസകോട്ടയില്‍ നിന്ന് മത്സരിക്കുന്ന നാഗരാജിനും ഭാര്യ ശാന്തകുമാരിക്കും 1201.50 കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് വെളിപ്പെടുത്തല്‍.
പത്രികയോടൊപ്പം നല്കിയ സത്യവാങ്മൂലത്തിലാണ് സ്വത്ത് വിവരം വെളിപ്പെടുത്തിയത്. 2018ലെ തിരഞ്ഞെടുപ്പില്‍ വെളിപ്പെടുത്തിയ സ്വത്തില്‍ നിന്ന് 15. 5 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായത്. നാഗരാജിന്റെയും ഭാര്യയുടേയും ആസ്തിയില്‍ വര്‍ധനയുണ്ടായി. 48 കോടി രൂപയുടെ ബാങ്ക് നിക്ഷേപമുണ്ട്.
കോണ്‍ഗ്രസ് ജെ.ഡി.എസ്. സര്‍ക്കാരില്‍ മന്ത്രിയായിരുന്ന ജി.ടി.ബി. നാഗരാജ് മറ്റ് വിമതരോടൊപ്പം രാജിവെക്കുകയായിരുന്നു. തുടര്‍ന്ന് ബി.ജെ.പി.യില്‍ ചേരുകയും ചെയ്തു. ഹൊസക്കോട്ടയില്‍ പത്രിക നല്കിയ നാഗരാജിനെതിരേ യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി ശരത് ബച്ചഗൗഡ ജെ.ഡി.എസിന്റെ പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നുണ്ട്.