ഗുഡ്ഗാവ്- അമ്മയ്ക്ക് സുഖമില്ലാത്തതിനെ തുടര്‍ന്ന് സഹായിക്കാനായി വീട്ടിലെത്തിയ ബന്ധുവായ 15കാരിയെ കൗമാരക്കാരന്‍ കിടപ്പുമുറിയിലെ കട്ടിലില്‍ കെട്ടിയിട്ട് ബലാത്സംഗം ചെയ്തു. വ്യാഴാഴ്ച നടന്ന സംഭവത്തം വെള്ളിയാഴ്ച പെണ്‍കുട്ടി സ്‌കൂളില്‍ കുഴഞ്ഞു വീണതോടെയാണ് പുറത്തറിഞ്ഞത്. പരിചരിച്ച അധ്യാപകയോട് പെണ്‍കുട്ടി സംഭവം വെളിപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ ആണ്‍കുട്ടിക്കെതിരെ പെണ്‍കുട്ടിയുടെ അമ്മ പരാതി നല്‍കി. പോലീസ് കേസെടുത്തു. ബന്ധുവായ ആണ്‍കുട്ടിയുടെ അമ്മയ്ക്ക് അസുഖമായതിനാല്‍ വീട്ടുജോലികളില്‍ സഹായിക്കാനാണ് പെണ്‍കുട്ടിയെ അവിടേക്ക് പറഞ്ഞയച്ചതെന്ന് അമ്മ പറഞ്ഞു. അമ്മ ഡോക്ടറെ കാണാന്‍ പുറത്തു പോയ തക്കത്തിലാണ് കൗമാരക്കാരന്‍ കസിനായ പെണ്‍കുട്ടിയെ മുറിക്കുള്ളിലാക്കി കയ്യും കാലും കെട്ടിയിട്ട് പീഡിപ്പിച്ചത്.