Sorry, you need to enable JavaScript to visit this website.

ലൈംഗിക ഉപകരണങ്ങളുടെ വിപണനം: സൗദിയിൽ വിദേശി അറസ്റ്റിൽ

അബഹ- നിരോധിത ലൈംഗിക ഉപകരണങ്ങൾ വിപണനം നടത്തിയ യെമനിയെ ബീശയിൽ നിന്ന് സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തു. സൗന്ദര്യവർധക വസ്തുക്കൾ വിൽപന നടത്തുന്ന സ്ഥാപനത്തിന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകൾ വഴിയാണ് ലൈംഗിക ഉപകരണങ്ങൾ വിദേശി വിപണനം ചെയ്തിരുന്നത്. വനിതാ ഉപയോക്താക്കൾക്കു മുന്നിലാണ് പ്രതി ലൈംഗിക ഉപകരണങ്ങൾ പ്രദർശിപ്പിച്ചിരുന്നത്. 
അവിഹിത ബന്ധത്തിന് വഴങ്ങുന്ന പക്ഷം ലൈംഗിക ഉപകരണങ്ങൾ സൗജന്യമായി നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഉപയോക്താക്കളെ വശീകരിച്ച് വലയിലാക്കുന്നതിനും പ്രതി ശ്രമിച്ചിരുന്നു. യെമനിയുടെ നിയമ വിരുദ്ധ പ്രവർത്തനങ്ങളെ കുറിച്ച് സുരക്ഷാ വകുപ്പുകൾക്ക് പരാതി ലഭിക്കുകയായിരുന്നു. വനിതാ ഉപയോക്താക്കളിൽ ഒരാളെ വശീകരിച്ച് കെണിയിൽ വീഴ്ത്താൻ ശ്രമിക്കുന്നതിനിടെ നടത്തിപ്പ് ചുമതല വഹിക്കുന്ന സ്ഥാപനത്തിനു സമീപം വെച്ചാണ് യെമനിയെ സുരക്ഷാ വകുപ്പുകൾ കഴിഞ്ഞ ദിവസം കൈയോടെ അറസ്റ്റ് ചെയ്തത്. 

Latest News