ചെന്നൈ- മലയാളി വിദ്യാര്‍ഥിനി ഫാത്തിമ മദ്രാസ് ഐഐടി ഹോസ്റ്റലില്‍ തൂങ്ങിമരിച്ചതാണെന്ന് എഫ്‌ഐആര്‍. ഫാത്തിമ തൂങ്ങിമരിച്ചത് നൈലോണ്‍ കയറിലാണെന്നാണ് എഫ്‌ഐആറില്‍ വ്യക്തമാക്കിയിരിക്കുന്നത്.
മരിച്ച ദിവസം രാത്രി വിഷമിച്ചിരിക്കുന്നത് കണ്ടെന്ന് സുഹൃത്തുക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഫാത്തിമയെ മരിച്ച നിലയില്‍ ആദ്യം കണ്ടത് അലീന സന്തോഷ് എന്ന വിദ്യാര്‍ഥിയായിരുന്നു. മരണം പോലീസിനെ അറിയിച്ചത് വാര്‍ഡന്‍ ലളിതയായിരുന്നെന്നും എഫ്‌ഐആര്‍ ചൂണ്ടിക്കാട്ടുന്നു.
മകളുടെ മരണത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും പോലീസും ഐഐടി അധികൃതരും ഒത്തുകളിക്കുകയാണെന്നും ഫാത്തിമയുടെ പിതാവ് അബ്ദുല്ലത്തീഫ് തമിഴ്‌നാട് മുഖ്യമന്ത്രിയേയും ഡി.ജെ.പിയേയും കണ്ട് ആവശ്യപ്പെട്ടിരുന്നു. മകള്‍ തൂങ്ങിമരിക്കാന്‍ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.