ന്യൂദൽഹി- തിങ്കളാഴ്ച തുടങ്ങാനിരിക്കുന്ന പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ അയൽരാജ്യങ്ങളിൽനിന്നെത്തുന്ന മുസ്ലിംകളല്ലാത്ത കുടിയേറ്റക്കാർക്ക് പൗരത്വം അനുവദിക്കാനുള്ള ബിൽ പാസാക്കാൻ മോഡി സർക്കാർ. നേരത്തെയും ഇത് സംബന്ധിച്ച ബിൽ പാസാക്കാൻ മോഡി സർക്കാർ ശ്രമിച്ചിരുന്നെങ്കിലും പ്രതിഷേധത്തെ തുടർന്ന് തീരുമാനം മാറ്റുകയായിരുന്നു. ബില്ലിനെ വിവേചനപരം എന്നായിരുന്നു പ്രതിപക്ഷം വിമർശിച്ചിരുന്നത്. 2016-ൽ ലോക്‌സഭയിൽ അവതരിപ്പിച്ച ബില്ലിനെതിരെ ശക്തമായ വിമർശനം ഉയർന്നിരുന്നു. ഈ മാസം 18 മുതൽ ഡിസംബർ 13 വരെയാണ് പാർലമെന്റിന്റെ ശീതകാല സമ്മേളനം.