ജയ്പൂര്‍- മദ്രസകള്‍ക്കുള്ള ധനസഹായം കേന്ദ്ര സര്‍ക്കാര്‍ അവസാനിപ്പിച്ചതിനെ തുടര്‍ന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍ മദ്രസകള്‍ക്ക് 1.88 കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു. ഗ്രാന്റ് തടഞ്ഞതിലൂടെ പ്രധാനമന്ത്രി നേരേന്ദ്ര മോഡി എല്ലാവര്‍ക്കുമൊപ്പമെന്ന വാഗ്ദാനം ലംഘിച്ചിരിക്കുകയാണെന്നും ഇതു മുസ്ലിം വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തെ നേരിട്ടു ബാധിക്കുന്നതാണെന്നും ഫണ്ട് പ്രഖ്യാപിച്ചു കൊണ്ട് രാജസ്ഥാന്‍ ന്യൂനപക്ഷ കാര്യ മന്ത്രി സാലെഹ് മുഹമ്മദ് പറഞ്ഞു.
ന്യൂനപക്ഷങ്ങളെ സഹായിക്കാനെന്ന പേരില്‍ കേന്ദ്ര സര്‍ക്കാരും പ്രധാനമന്ത്രി മോഡിയും നടത്തിയ നെടുങ്കന്‍ വാഗ്ദാനങ്ങളെല്ലാം പൊള്ളയാണ്. മദ്രസകള്‍ക്ക് ഗ്രാന്റ് അനുവദിച്ചതിന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രാഥമിക സ്‌കൂളുകളുടെ തലത്തില്‍ വരുന്ന മദ്രസകള്‍ക്ക് 5000 രൂപയും അപ്പര്‍ പ്രൈമറി തലത്തിലുള്ളവയ്ക്ക് 8000 രൂപയുമാണ് കേന്ദ്ര സര്‍ക്കാര്‍ ഗ്രാന്റ് ആയി നല്‍കി വന്നിരുന്നത്.